വിമാനദുരന്തം: അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു

Webdunia
ശനി, 22 മെയ് 2010 (10:22 IST)
മംഗലാപുരം ബാജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ച് മരിച്ചവരില്‍ നാലുപേരുടെ പേരു വിവരങ്ങള്‍ സ്ഥിരീകരിച്ചു. നീലേശ്വരം അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് ഭാസ്കരനും ഭാര്യ കോമളവല്ലിയും അപകടത്തില്‍ മരിച്ചതായിട്ടാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബജ്പേ എയര്‍പോര്‍ട്ട് മാനേജര്‍ എം ആര്‍ വാസുദേവ അറിയിച്ചതാണിത്.

സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി തളങ്ങര സ്വദേശി ഇബ്രാഹിം ജലീല്‍, കാസര്‍കോട് ഉദുമ കുണ്ടടക്കം സ്വദേശി മാഹിനും എന്നിവര്‍ മരിച്ചതായും സ്ഥിരീകരണം വന്നു കഴിഞ്ഞു.

നെല്ലിക്കുന്ന് സ്വദേശി സിദ്ദിഖ് എന്നയാളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിതാവിന്‍റെ മരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദുബായില്‍ നിന്നും വന്ന വഴിക്കാണ് സിദ്ദിഖ് അപകടത്തില്‍പ്പെട്ടത്. അതേസമയം, മരിച്ചവരില്‍ അധികവും മലയാളികളാണെന്നാണ് സൂചന.