വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

Webdunia
വെള്ളി, 14 ഫെബ്രുവരി 2014 (09:13 IST)
PRO
മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 43 പേര്‍ക്ക് പരുക്കേറ്റു.

പെരുവള്ളൂര്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ച് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ 26 പേരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.