കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനകളെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഹൈക്കോടതി. ഇല്ലെങ്കില്‍ സംഘടനകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണം. വിദ്യാര്‍ത്ഥി സമരം മൂലം അധ്യയനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു.
സംഘടനയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. സംഘടനകളുടെ സമരം മൂലം എറണാകുളം ലോ കോളേജിലെ ക്ലാസുകള്‍ സ്ഥിരം തടസ്സപ്പെടുന്നുവെന്ന് കാണിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.