വിദേശമദ്യവുമായി വീട്ടമ്മ പിടിയില്‍

Webdunia
വ്യാഴം, 22 മാര്‍ച്ച് 2012 (18:56 IST)
PRO
PRO
അനധികൃത മദ്യ വില്‍പ്പനയ്ക്കായ് വിദേശമദ്യം കൊണ്ടുവരുന്നതിടയില്‍ വീട്ടമ്മ പിടിയിലായി. പാമ്പനാര്‍ തെപ്പുക്കുളം എസ്റ്റേറ്റിലെ യമുനാറാണി (43)യാണ് പൊലീസ് പിടിയിലായത്. ഇവരുടെ കൂടയുണ്ടായിരുന്ന ഭര്‍ത്താവ് ശരവണന്‍ ഓടി രക്ഷപ്പെട്ടു.

തെപ്പുക്കുളം എസ്റ്റേറ്റില്‍ ഒരു കാന്റീന്‍ നടത്തിവരികയായിരുന്നു ഇവര്‍. കന്റീനില്‍ വില്‍ക്കാനാണ് ഇവര്‍ വിദേശ മദ്യം കൊണ്ട് വന്നത്. 500 മില്ലിയുടെ 24 കുപ്പികളാണ് പിടികൂടിയത്. ശരവണനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്.

കഴിഞ്ഞദിവസം വാഗമണില്‍ വില്‍പ്പനയ്ക്കു സൂക്ഷിച്ച 24 ലീറ്റര്‍ വിദേശമദ്യം പൊലിസ്‌ പിടികൂടുകയും ഒരാളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. മേഖലയില്‍ വ്യാജ മദ്യ വില്‍പ്പന വ്യാപകമായി നടക്കുകയാണ്.