വിജിലൻസിൽനിന്നു മാറ്റിയതിന്റെ കാര്യകാരണങ്ങള്‍ പിന്നീടു പറയാം: ജേക്കബ് തോമസ്

തിങ്കള്‍, 19 ജൂണ്‍ 2017 (12:52 IST)
രണ്ടരമാസത്തെ അവധി കഴിഞ്ഞ് ഡിജിപി ജേക്കബ് തോമസ് സർവീസിലേക്ക് തിരിച്ചെത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വിദഗ്ധപരിശീലനം നല്‍കുന്ന സ്ഥാപനമായ ഐഎംജിയുടെ ഡയറക്ടറായി ഒരുവര്‍ഷത്തേക്കാണു അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാനത്ത് കാലാവധി തികയ്ക്കുമെന്ന കാര്യത്തില്‍ തനിക്ക് ഒരുറപ്പുമില്ലെന്നും സ്ഥാനമേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 
താന്‍ ഇപ്പോള്‍ കൂട്ടിലല്ല്. വിജിലന്‍സില്‍ നിന്ന് മാറ്റിയതിന്റെ കാര്യവും കാരണവും പിന്നീട് പറയാം. എന്നാല്‍ അക്കാര്യങ്ങള്‍ സര്‍ക്കാരാണോ താനാണോ ആദ്യം പറയുകയെന്നു നോക്കാമെന്നും തന്റെ പുതിയ പുസ്തകത്തില്‍ ഇക്കാര്യമുണ്ടാകുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. 
 
ക്രമസമാധാനത്തിനു മാനേജ്മെന്റ്​ ഉണ്ടോ എന്നറിയില്ല. എന്നാലും ജനപക്ഷം എന്താണെന്ന്​ താൻ ശ്രദ്ധിക്കണം. കേരളത്തിന്​ മാനേജ്​െമൻറ്​ ആവശ്യമുണ്ടെന്നതാണ്​ ജനങ്ങളു​െട അഭിപ്രായം. ഇതുവ​െര സഞ്ചരിക്കാത്ത വഴിയിലൂ​െട നമുക്ക്​ സഞ്ചരിക്കാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. അധികാര ​വികേന്ദ്രീകരണം നല്ല മാനേജ്​മൻറ്​ തത്ത്വമാണെന്നാണ്​ വിദഗ്​ധർ പറയുന്നതെന്നും ​അദ്ദേഹം കട്ടിച്ചേർത്തു. 

വെബ്ദുനിയ വായിക്കുക