വിജിലന്‍സ് അന്വേഷണം തട്ടിപ്പെന്ന് വി എസ്

Webdunia
ശനി, 9 മെയ് 2015 (11:36 IST)
ബാര്‍കോഴയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ബാര്‍ കോഴകേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെയും എക്സൈസ് മന്ത്രി കെ ബാബുവിനുമെതിരെ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം തട്ടിപ്പാണ്. അഴിമതിക്കാര്‍ക്ക് എതിരെ ബാലകൃഷ്പിള്ളയല്ല ആരു വന്നാലും സഹകരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം, ബാര്‍കോഴയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ധനമന്ത്രി കെ എം മാണിയെ കഴിഞ്ഞദിവസം വിജിലന്‍സ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മാണിയെ വിജിലന്‍സ് വീണ്ടും
ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.