നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദനെതിരെ ദേശാഭിമാനി. വി എസ് താന്‍പ്രാമാണിത്തം ഉപേക്ഷിച്ച് തെറ്റുതിരുത്തണമെന്നാണ് ആവശ്യം. വി എസ് നല്‍കിയ ബദല്‍ രേഖ രാഷ്‌ട്രീയ എതിരാളികള്‍ക്ക് നല്കിയ ആയുധമായിരുന്നെന്നും പത്രം കുറ്റപ്പെടുത്തുന്നു.
വി എസിന്റെ കുറിപ്പ് രാഷ്ട്രിയ മറുകണ്ടം ചാടലായിരുന്നു. വാര്‍ത്താചോര്‍ച്ച പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തു. ഇക്കാര്യത്തില്‍ ക്ഷമയോടെയാണ് പാര്‍ട്ടി ഇടപെട്ടതെന്നും വി എസ് താന്‍പ്രാമാണിത്തം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു.
അതേസമയം, സെക്രട്ടറി സ്ഥാനത്തേക്ക് ഇ പി ജയരാജന്റെ പേര് നിര്‍ദ്ദേശിച്ചുവെന്നത് കെട്ടുകഥയാണെന്നും കോടിയേരിയുടെ പേരല്ലാതെ മറ്റൊരു പേരും സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നില്ലെന്നും വ്യക്തമാക്കുന്നു.