വാഹനാപകടം; 7 തൃശൂര്‍ സ്വദേശികള്‍ മരിച്ചു

Webdunia
ബുധന്‍, 27 നവം‌ബര്‍ 2013 (15:17 IST)
PRO
പഴനി ഡിണ്ടിഗല്‍ റോഡില്‍ ചക്രപ്പതിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഏഴ് മലയാളികള്‍ മരിച്ചു.

തൃശ്ശൂര്‍ മുടിക്കോട് സ്വദേശി ഷിജു, ഭാര്യ ജൂണോ, മക്കളായ എസക്കിയേല്‍ , ഡാനിയേല്‍ , ഇവരുടെ ബന്ധു ജോണ്‍സണ്‍ , ഭാര്യ ലിസി, മകന്‍ അലക്‌സ് എന്നിവരാണ് മരിച്ചത്.

രാവിലെ ഒമ്പതിനായിരുന്നു അപകടം. മുന്നില്‍ പോകുകയായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ദിശയില്‍വന്ന ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.

തൃശ്ശൂര്‍ മുടിക്കോടുനിന്ന് വേളാങ്കണ്ണിയിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ഇരുകുടുംബവും. മൃതദേഹങ്ങള്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.