വാഴക്കുല മോഷണത്തിന് 75 ദിവസത്തെ തടവ്

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (15:47 IST)
PRO
PRO
വാഴക്കുല മോഷ്ടാവിനു 75 ദിവസത്തെ തടവ് ലഭിച്ചു. ഉള്ളൂരിനടുത്തുള്ള കൃഷി ഭവനില്‍ നിന്ന് വാഴക്കുല മോഷ്ടിച്ച വട്ടപ്പാറ മരുതൂര്‍ സ്വദേശി ആര്‍ രാജേഷിനാണ് തടവ് ശിക്ഷ ലഭിച്ചത്.

കഴിഞ്ഞ ജൂലൈ മൂന്നാം തീയതി വൈകിട്ടാണ് കൃഷി ഭവന്‍ മതില്‍ ചാടിക്കടന്ന് മോഷണം നടത്തിയത്. മോഷണം നടത്തി കൃത്യം 24 മണിക്കൂറിനുള്ളില്‍ പ്രതി പൊലീസിന്‍റെ വലയിലുമായി.

മോഷണം കേസ് തെളിഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‍ട്രേറ്റ് ടോമി വര്‍ഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.