അഴിമതി രഹിത വാളയാര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം എറണാകുളം ജില്ലയില്‍ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
എറണാകുളത്ത് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വാളയാര്‍ വാണിജ്യവകുപ്പ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ രണ്ടു മാസമായി അഴിമതി ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. വാളയാര്‍ പരീക്ഷണത്തിന്‍റെ ഭാഗമായി മറ്റ് ജില്ലകളിലും നികുതി വകുപ്പില്‍ നവീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിന്‍റെ പരീക്ഷണ ശാലയായാണ് എറണാകുളം ജില്ലയെ തെരെഞ്ഞെടുത്തത്. എറണാകുളത്തെ വാണിജ്യ നികുതി വകുപ്പിലെ അഴിമതി അവസാനിപ്പിക്കുക മാത്രമാണ് ലക്‍ഷ്യം. ഓഫീസുകളുടെ കാര്യക്ഷമത ഗണ്യമായി ഉയര്‍ത്തും. ഓഫീസ് സൌകര്യങ്ങള്‍ പരിഷ്ക്കരിച്ചും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും നികുതിദായകരുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കും.
ബാങ്കുകളില്‍ നേരിട്ട് നികുതി അടയ്ക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തും. വാളയാറില്‍ നിന്നും എറണാകുളത്തേയ്ക്ക് എന്ന പദ്ധതി നടപ്പാക്കാനായി സ്ഥിരം ക്യാമ്പ് ഓഫീസ് കൊച്ചിയില്‍ തുടങ്ങും. ആഴ്ചയില്‍ രണ്ട് ദിവസം ധനമന്ത്രി ക്യാമ്പ് ഓഫീസിലെത്തി കാര്യങ്ങള്‍ വിലയിരുത്തും.