എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി തെറ്റിദ്ധാരണയാലാണ് തന്നെക്കുറിച്ച് പ്രകോപിതനായി സംസാരിക്കുന്നതെന്നും ഏതായാലും തന്നോട് മാത്രമെ വിരോധമുള്ളതെന്നും തന്റെ പാര്‍ട്ടിയോട് വിരോധമില്ലെന്നത് തനിക്ക് ആശ്വാസം പകരുന്നുവെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
താന്‍ എന്തോ അതിക്രമം കാണിച്ചുവെന്ന രീതിയിലാണ് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറയുന്നതെന്നും ഇക്കാര്യത്തില്‍ തന്റെ ഭാഗത്തുനിന്നും തെറ്റെന്നും ഉണ്ടായിട്ടില്ലെന്നതും ഉറപ്പാണെന്നും വിഎം സുധീരന്‍ പറഞ്ഞു.
മുന്‍കാല എന്‍എസ്‌എസ് നേതാക്കളില്‍ പലരുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ സുകുമാരന്‍ നായരുമായി അധികം ബന്ധപ്പെടാനുള്ള സാഹചര്യമുണ്ടായിട്ടില്ലെന്നും എന്നാല്‍ ഒന്നു പിണങ്ങി ഇണങ്ങുമ്പോള്‍ ബന്ധത്തിന് കൂടുതല്‍ മാധുര്യമുണ്ടാകുമെന്നും ആ തെറ്റിദ്ധാരണ മാറുമെന്നും സുധീരന്‍ പറഞ്ഞു.
എല്ലാവരോടും തുറന്ന മനസ്സോടെ സമീപിക്കണമെന്നാഗ്രഹിക്കുന്ന പൊതുപ്രവര്‍ത്തകനാണ് താനെന്നും ഒരു വ്യക്തിയെയോ പ്രസ്ഥാനത്തെയോ മോശക്കാരായി കാണുകയെന്നതോ അപമാനിക്കുകയോയെന്നത് എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും വി എം സുധീരന്‍ വ്യക്തമാക്കി.
കുറച്ചു വൈകിയെന്നുള്ളത് ശരിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രണ്ട്വാക്ക് സംസാരിച്ചതുകൊണ്ടാണ് വൈകിയത്. അവിടെ ചെല്ലുന്നതിനുമുമ്പ് സ്വാഭാവികമായി അവിടുത്തെ പ്രധാനപ്പെട്ട അധികാരിയെന്ന നിലയില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയെ വിളിച്ചിരുന്നു.
പ്രാര്‍ഥനാ നിര്‍ഭരമായിരുന്ന ഒരു സന്ദര്‍ഭത്തില്‍ ഏതെങ്കിലും ഒരു കൂടിക്കാഴ്ചയ്ക്ക് പറ്റിയതായിരുന്നുല്ലെന്നും അതല്ല എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിക്ക് കാണണമെന്നാഗ്രഹിക്കുന്ന ഒരു സന്ദേശം തനിക്ക് ലഭിച്ചിരുന്നെങ്കില്‍ കണ്ടേനെയെന്നും എവിടെച്ചെന്നും ആദ്ദേഹത്തെ കാണാന്‍ തയ്യാറായിരുന്നുവെന്നും വിഎം സുധീരന്‍ പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ എന്‍എസ്‌എസിന്റെ പങ്ക് മതിപ്പോടെ നോക്കിക്കാണുന്നയാളാണ് താനെന്നും മന്നത്ത് പത്മനാന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിലെ രജതരേഖയാണ്. പിന്നോക്കക്കാരുടെ അവകാശം നേടിയെടുക്കാന്‍ നടന്ന സമരത്തില്‍ മന്നത്ത് പത്മനാഭന്‍ നടത്തിയ പങ്ക് വലുതാണെന്നും സുധീരന്‍ വിശദീകരിച്ചു.