വരുന്നത് വായു ചുഴലിക്കാറ്റ്, മഴ കനക്കും, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (08:58 IST)
ലക്ഷദ്വീപിനു സമീപം അറബിക്കടലില്‍ തെക്കുകിഴക്കു ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ട ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം അതിതീവ്രമായി മാറാനോ ചുഴലിക്കാറ്റായി മാറാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 
 
ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.
 
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article