മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം എല്‍ എയുമായ കെ സി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവ്. മന്ത്രിയായിരുന്ന സമയത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
കോഴിക്കോട് വിജിലൻസാണ് ഈ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എം എൽ എയുടെ സ്വത്ത് ക്രമാതീതമായി വർധിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യം സത്യവാങ്ങ് മൂലത്തിൽ അദ്ദേഹം മറച്ചുവെച്ചുവെന്നുമായിരുന്നു പരാതി.
ഇരിട്ടി സ്വദേശിയും നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന കെ വി ഷാജിയാണ് ഈ പരാതിയുമായി കോടതിയെ സമീപിച്ചത്.