വരള്‍ച്ച: രാജവെമ്പാല വീണ്ടും കാടിറങ്ങി

Webdunia
വ്യാഴം, 25 ഏപ്രില്‍ 2013 (16:02 IST)
PRO
PRO
രണ്ട് ദിവസത്തിനു ശേഷം അതിരപ്പിള്ളിയില്‍ വീണ്ടും പതിനാല്‌ അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറ എക്സ്‌ സര്‍വ്വീസ്‌ മെന്‍കോളനി വക പറമ്പില്‍ നിന്നാണ്‌ ബുധനാഴ്ച രാവിലെ പത്തരയോടെ പാമ്പിനെ പിടികൂടിയത്‌. രണ്ട് ദിവസം മുമ്പാണ്‌ കോര്‍മല വടാശ്ശേരി ആന്റണിയുടെ വീട്ടുവളപ്പില്‍ നിന്ന്‌ പതിനാല്‌ അടി നീളമുള്ള രാജവെമ്പാലയെ ഏര്‍തുരുത്ത് സേവ്യര്‍ പിടികൂടിയത്‌.

പരിയാരം റെയ്ഞ്ച്‌ ഓഫീസര്‍ കെ ടി പയസിന്റെ നേതൃത്വത്തിലുള്ള വനപാലകരുടെ നേതൃത്വത്തില്‍ പാമ്പിനെ പിന്നീട്‌ വെള്ളിക്കുളങ്ങര ആനപാന്തം കോളനി സമീപമുള്ള ഉള്‍ക്കാട്ടില്‍ വിട്ടു. കോര്‍മലയില്‍ നിന്നു പിടികൂടിയ രാജവെമ്പാലയേയും ഇവിടെ തന്നെയാണ്‌ വിട്ടത്‌.

രാജവെമ്പാലയക്കമുള്ള ഇഴജന്തുക്കളും ആന, മാന്‍, കാട്ടുപോത്ത്‌, മയില്‍ തുടങ്ങിയ വനന്യമൃഗങ്ങളും ജനവാസമേഖലയില്‍ എത്തുന്നത് കൂടിവരികയാണ്. രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന്‌ കുടിവെള്ളപോലും കിട്ടാത്ത സാഹചര്യത്തില്‍ ആണ്‌ വന്യജീവികള്‍ ജനവാസമേഖലയിലേക്ക്‌ വരുവാന്‍ കാരണമെന്ന്‌ പറയപ്പെടുന്നു. ഉള്‍ക്കാടുകള്‍ വ്യാപകമായി നശിപ്പിക്കുന്നതു മറ്റുമാണ് വനങ്ങളില്‍ ജലസാന്നിധ്യം കുറയുവാന്‍ കാരണമാക്കുന്നത്.