വയലാര്‍ രവി ലീഡറെ കണ്ടു

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2009 (12:15 IST)
PROPRO
കോണ്‍ഗ്രസിന്‍റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനുമാ‍യി കൂടിക്കാഴ്ച നടത്തി.

രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് കാരുണാകരന്‍റെ അനുഗ്രഹം തേടിയാണ് താന്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയതെന്ന് കൂ‍ടിക്കാഴ്ചയ്ക്കു ശേഷം വയലാര്‍ രവി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ഏറ്റവും തലമുതിര്‍ന്ന നേതാവായ കരുണാകരന്‍റെ താല്പര്യം പാര്‍ട്ടി സംരക്ഷിക്കും. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണെന്നും വയലാര്‍ രവി അറിയിച്ചു.

കോണ്‍ഗ്രസില്‍ രാജ്യസഭ സീറ്റിനു വേണ്ടിയുള്ള മത്സരത്തില്‍ അവസാന നിമിഷം വരെ കരുണാകരന്‍റെ പേരും പരിഗണനയിലുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് ഹൈക്കമാന്‍ഡ് വയലാര്‍ രവിയെ രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.