വയലാര്‍ രവിയുടെ മകള്‍ക്ക് പകരം തിരുവഞ്ചൂര്‍?

Webdunia
ഞായര്‍, 20 മാര്‍ച്ച് 2011 (13:23 IST)
PRO
PRO
കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകള്‍ ഡോക്‍ടര്‍ ലക്ഷ്‌മി കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോട്ടയം മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവഞ്ചൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പായതായാണ് സൂചന. എന്നാല്‍ നാളെ പുറത്തുവരാനിരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാത്രമേ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

അതേസമയം, ഡോക്‍ടര്‍ ലക്ഷ്‌മിയുടെ പേരുതന്നെ ഉള്‍പ്പെടുത്താന്‍ അവസാനഘട്ട ശ്രമങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. കോട്ടയത്ത് മകള്‍ മത്സരിക്കുന്നതില്‍ താല്‍‌പര്യം പ്രകടിപ്പിച്ചിരുന്ന വയലാര്‍ രവി പിന്നീട് അക്കാര്യത്തോട് യോജിപ്പ് കാട്ടിയിരുന്നില്ല.

കോട്ടയം സ്വദേശിയും ഒപ്പം ജനപ്രീതിയുമുള്ള ഒരാളായിരിക്കണം അവിടെ പട നയിക്കേണ്ടതെന്ന് കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തദ്ദേശവാസി എന്ന പരിഗണനയാണ് ഇപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വാസവനില്‍ നിന്ന്‌ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ കോണ്‍ഗ്രസ്‌ തിരുവഞ്ചൂരിനെ രംഗത്തിറക്കിയിരിക്കുന്നത്‌.