വയലാര്‍ രവിയുടെ പ്രസ്താവനയോട് പുച്ഛമെന്ന് സുകുമാരന്‍ നായര്‍

Webdunia
ചൊവ്വ, 4 ജൂണ്‍ 2013 (13:10 IST)
PRO
എന്‍എസ്എസിന്റെ നയം തീരുമാനിക്കാന്‍ വയലാര്‍ രവിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വയലാര്‍ രവി മുന്‍പും എന്‍എസ്എസിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിക്കെതിരായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വയലാര്‍ രവി എന്‍എസ്എസിനെതിരെ പറയുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

വയലാര്‍ രവിയുടെ പ്രസ്താവനകള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നതായും വയലാര്‍ രവിയെപ്പോലുള്ള പി ജെ കുര്യന്‍ കുര്യന്‍ പറഞ്ഞത് സമുദായ നേതാക്കളെ അപമാനിക്കരുതെന്നായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കൂടാതെ ചന്ദ്രികയിലെ ലേഖനം ലാഘവത്തോടെ കാണില്ലെന്നും നിയമനടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഭരണം നിയന്ത്രിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും നല്ല പാരമ്പര്യമുള്ള സംഘടനയാണ് എന്‍എസ്എസ് .സമുദായാചാര്യനായ മന്നത്ത് പത്മനാഭന്‍ സംസ്ഥാനത്ത് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ബഹുമാനം നേടിയ വ്യക്തിയാണ്. എന്‍എസ്എസ് നേതൃത്വം ഇക്കാര്യം ഉള്‍ക്കൊള്ളണമെന്നും വയലാര്‍ രവി പറഞ്ഞിരുന്നു.

എന്‍എസ്‌എസ്, എസ്ന്‍ഡിപി ഐക്യം തെറ്റിയിട്ടില്ല. രാഷ്ട്രീയകാര്യങ്ങളില്‍ ഇരു സംഘടനകള്‍ക്കും രണ്ട് അഭിപ്രായങ്ങളുണ്ടാകാമെന്നും എന്നാല്‍ ഇത് സാമുദായി ഐക്യത്തിന് കോട്ടം തട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.