വനിതാ ഹോസ്റ്റലിന്‍റെ കുളിമുറിയില്‍ ഒളിക്യാമറ!

ശനി, 5 ഫെബ്രുവരി 2011 (15:19 IST)
PRO
വനിതാ ഹോസ്റ്റലിന്‍റെ കുളിമുറിയില്‍ ഒളിക്യാമറ. ആരാണ് ക്യാമറ വച്ച ആ വിരുതന്‍ എന്നല്ലേ? വിരുതനല്ല, ആ ഹോസ്റ്റലിലെ അന്തേവാസിയായ ഒരു വിദ്യാര്‍ത്ഥിനിയാണ് പ്രതി. പെണ്‍കുട്ടികള്‍ കുളിക്കുന്ന രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി എം എം എസ് ആയി ആര്‍ക്കോ അയച്ചുകൊടുക്കുകയും ചെയ്തു ഈ വിദ്യര്‍ത്ഥിനി.

കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ എഞ്ചിനീയറിംഗ് കോളജിന്‍റെ ഹോസ്റ്റലിലാണ്‌ സംഭവം. ഹോസ്റ്റലിന്‍റെ ഒരു പൊതുകുളിമുറിയില്‍ വിദ്യാര്‍ത്ഥിനി രഹസ്യമായി തന്‍റെ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചുവച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു പെണ്‍കുട്ടി കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് മൊബൈല്‍ ഫോണ്‍ തറയില്‍ വീണു. അപ്പോഴാണ് മൊബൈല്‍ ഫോണ്‍ വഴി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്.

പിന്നീട് മറ്റ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍, പെണ്‍കുട്ടികള്‍ കുളിക്കുന്നതിന്‍റെ ഒട്ടേറെ ദൃശ്യങ്ങള്‍ മൊബൈലില്‍ സേവ് ചെയ്തിരിക്കുന്നത് കണ്ടെത്തി. മാത്രമല്ല, ഈ ദൃശ്യങ്ങളെല്ലാം ആര്‍ക്കോ എം എം എസ് ആയി അയച്ചുകൊടുത്തതായും വിശദമായ പരിശോധനയില്‍ വ്യക്തമായി.

ഈ ഫോണിന്‍റെ ഉടമ ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിനി തന്നെയാണെന്ന് മനസിലാക്കിയപ്പോഴാണ് മറ്റുള്ളവര്‍ ഞെട്ടിയത്. ഒപ്പം കഴിയുന്ന കൂട്ടുകാരി തങ്ങളെ ചതിക്കുകയായിരുന്നു എന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥിനികള്‍ കോളജ് അധികൃതരെ വിവരമറിയിച്ചു. വിദ്യാര്‍ത്ഥിനികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്ത്‌ വിലയ്ക്ക്‌ വില്‍ക്കാനായിരുന്നു വിദ്യാര്‍ഥിനിയുടെ ശ്രമമെന്നാണ്‌ അറിയുന്നത്.

എന്നാല്‍ പുറം‌ലോകമറിയാതെ ഈ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ കോളജ് മാനേജുമെന്‍റ് ശ്രമം നടത്തുന്നതായി ആരോപണമുണ്ട്. വിദ്യാര്‍ത്ഥിനിയെ രഹസ്യമായി കോളജില്‍ നിന്ന് പുറത്താക്കാനാണ് നീക്കമെന്ന് അറിയുന്നു.

വെബ്ദുനിയ വായിക്കുക