വനിതാ സംരക്ഷണ ബില്‍ അവതരിപ്പിച്ചു

Webdunia
വ്യാഴം, 14 ഫെബ്രുവരി 2013 (17:41 IST)
PRO
PRO
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള വനിതാ സംരക്ഷണ ബില്‍ നിയമസഭയില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ്‌, മൊബെയില്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുക, സ്വകാര്യത ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ബില്ലിലുണ്ട്.

മാനഭംഗക്കേസുകളില്‍ വധശിക്ഷ വേണമെന്ന നിര്‍ദേശം ബില്ലില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. തൊഴിലിടങ്ങളിലും വാഹനങ്ങളിലും സ്‌ത്രീകള്‍ക്കു നേരെ ആക്രമണം ഉണ്ടായാല്‍ അവിടങ്ങളിലെ ജീവനക്കാരും മേലധികാരികളും വിവരം പൊലീസില്‍ ധരിപ്പിച്ചില്ലെങ്കില്‍ ശിക്ഷാര്‍ഹരാകുമെന്നാണ്‌ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്‌.