വനിതാ പൊലീസ് സ്റ്റേഷന്, ഹെല്‍പ്പ് ലൈന്‍ എന്നീ നമ്പറുകളില്‍ ഫോണ്‍ ചെയ്ത് വനിതാ പൊലീസുകാരെ അസഭ്യം പറയുന്നത് പതിവാക്കിയ യുവാവിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.
തുമ്പ സ്വദേശിയായ ജോസ് ആണ് അറസ്റ്റിലായത്. ഇയാള്‍ കേരളത്തിലെ വിവിധ വനിതാ പൊലീസ് സ്റ്റേഷനുകളില്‍ വിളിച്ച് വനിതാ പൊലീസുകാരെ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം വനിതാ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അസഭ്യം പറഞ്ഞതിന് നേരത്തേ ഇയാളെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ ആറുമാസക്കാലം ജയിലിലായിരുന്നു.
ജയില്‍ മോചിതനായ ശേഷവും അസഭ്യം പറച്ചില് തുടരുകയായിരുന്നു. നിരവധി മൊബൈല്‍ ഫോണ്‍ നമ്പരുകളില്‍ നിന്നാണ് ഇയാള്‍ ഫോണ്‍ ചെയ്തിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.