ലീഗിന് പരാതിയില്ല: കെപിഎ മജീദ്

Webdunia
തിങ്കള്‍, 21 ഏപ്രില്‍ 2014 (17:44 IST)
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മലപ്പുറമ്മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ സഹകരിച്ചില്ലെന്ന പരാതി തങ്ങള്‍ക്കില്ലെന്ന് മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറി കെപിഎ മജീദ്‌. കോഴിക്കോട്‌ ലീഗ്‌ ഹൗസില്‍ നടന്ന മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു 15 സീറ്റു ലഭിക്കും. തെരഞ്ഞെടുപ്പ്‌ വിലയിരുത്തലുകള്‍ു‍ ശേഷം ലീഗ്‌ ചില കര്‍മപരിപാടികള്‍ക്കു രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കരുതെന്നാണ്‌ ലീഗിന്റെ നിലപാട്‌. ഇക്കാര്യം. യുഡിഎഫിനെ അറിയിക്കുമെന്നും കെ.പി.എ. മജീദ്‌ അറിയിച്ചു.