വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇന്ന് വിണ്ടും പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് കേസ് നടക്കുന്നത്. കേസിലെ ഒമ്പതാംപ്രതിയായ ലാവ്‌ലിന്‍ കമ്പനിക്ക് കൊച്ചിയില്‍ നിന്നയച്ച സമന്‍സ് കൈപ്പറ്റാതെ മടക്കിയയച്ചിരുന്നു. ഇതു സംബന്ധിച്ച സിബിഐയുടെ അപേക്ഷയാണ് കോടതിയുടെ പരിഗണനയില്‍ വരിക.
ലാവ്‌ലിന്‍ മുന്‍ അന്വേഷണ ഉദ്യാഗസ്ഥനായ അശോക് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
ഫെബ്രുവരി 11ന് ലാവ്‌ലിന്‍ അഴിമതിക്കേസില്‍ ആറാംപ്രതി ക്ലോസ് ട്രെന്‍ഡലിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ സി ബി ഐ കോടതിയായിരുന്നു ട്രെന്‍ഡലിനെ ഹാജരാക്കാന്‍ ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിച്ചത്. സമയപരിധി ഇല്ലാത്ത വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തിലെ പുരോഗമനവും കോടതി നിരീക്ഷിക്കുമായിരിക്കും.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ജാമ്യം നേടിയതിനുശേഷം രണ്ടുതവണ കേസ് പരിഗണിച്ചെങ്കിലും പിണറായി വിജയന്‍ കോടതിയില്‍ എത്തിയിരുന്നില്ല.