ലാവ്‌ലിന്‍: അടിയന്തിര നടപടി വേണമെന്ന് കോണ്‍ഗ്രസ്

ഞായര്‍, 5 ഏപ്രില്‍ 2009 (11:32 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സമയം വൈകിപ്പിക്കുന്നത് തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണോ സമയം വൈകിപ്പിക്കുന്നത് എന്ന് സംശയമുണ്ടെന്നും ഹസന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മലബാറില്‍ ചില മണ്ഡലങ്ങളില്‍ സി പി എം വ്യാപക അക്രമം അഴിച്ചു വിടുകയാണ്. കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് വേണ്ടി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക