ലാവ്‌ലിന്‍ പ്രശ്നത്തില്‍ നിന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഒളിച്ചോടുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ കൂട്ടാക്കാത്ത പക്ഷം മുഖ്യമന്ത്രിയെ ജനം കരിമ്പട്ടികയില്‍ പെടുത്തും. ലാവ്‌ലിന്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി തന്‍റെ അഭിപ്രായം തുറന്നു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രാഷ്‌ട്രീയക്കാരന്‍റെ ജീവിതത്തില്‍ സീറ്റ് വലിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഐക്യമാണ് തനിക്ക് പ്രധാനമെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യസഭാ സീറ്റില്‍ മത്സരിക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം രമേശ് അടൂരില്‍ പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നല്‍കാനായിട്ടാണ് തീരുമാനമെന്നും കെ പി സി സി പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു.