കേരളത്തില്‍ മൂന്നുദിവസത്തോളം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം ആന്ധ്രാതീരത്തും ആന്‍ഡമാനിലും വീശുന്ന ലഹര്‍ ചുഴലിക്കാറ്റിനാലാണിതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ 28 വരെയാണ് മഴയ്ക്ക് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹെലന്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയാണ് ആന്ധ്രാതീരത്ത് വീശിയടിച്ചത്. വന്‍ നാശമുണ്ടാക്കിയ ഈ കാറ്റില്‍ പത്തുപേര്‍ മരിച്ചിരുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തിനടുത്ത് രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദമാണ് ലഹര്‍ എന്നുപേരിട്ട ചുഴലിക്കാറ്റായി മാറിയത്.
ഇത് 28 ന് ഉച്ചയോടെ ആന്ധ്രാതീരത്ത് കാക്കിനഡയ്ക്ക് സമീപത്തായി കരയിലേക്ക് കടക്കുമെന്നാണ് പ്രവചനം. വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള ഈ കാറ്റിന്റെ ഫലമായി കേരളത്തില്‍ പൊതുവെയും മലയോരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.