തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ നിറുത്തിയിട്ടിരുന്ന കോച്ചില്‍ ഒളിപ്പിച്ച നിലയില്‍ കണ്ട എട്ടു കിലോ കഞ്ചാവിന്റെ പൊതി അധികൃതര്‍ പിടിച്ചു.
കൊല്‍ക്കത്തയില്‍ നിന്നു വന്ന ഷാലിമാര്‍ എക്സ്പ്രസിലെ എസ് 7 കോച്ചിലായിരുന്നു കഞ്ചാവ് പൊതി കണ്ടെത്തിയത്. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സി.ഐ അബ്ദുള്‍ റഹിമിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ കഞ്ചാവ് പിന്നീട് നശിപ്പിച്ചു. ട്രെയിനില്‍ മയക്കു മരുന്ന് കടത്തുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയതായും അധികൃതര്‍ അറിയിച്ചു.