നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ പുതിയ ചിത്രം രാമലീല തീയേറ്ററുകളിലേക്ക് എത്തുകയാണ്. താരത്തിന്റെ സിനിമ ബഹിഷ്കരിക്കണമെന്നും സിനിമയെ തകര്‍ക്കണമെന്നും സോഷ്യല്‍ മീഡികയളില് പ്രചരണം നടന്നു കൊണ്ടിരിക്കുകയാണ്.
ഇതിനിടയില്‍ താന്‍ രാമലീല കാണുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. ‘അരുൺ ഗോപിക്ക് അദ്ദേഹത്തിന്റേതായ മഹത്വമുണ്ട്. അത് ആ സിനിമയ്ക്കും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാൻ രാമലീല കാണും. അത് തീർച്ച.’ - വിനീത് ശ്രീനിവാസന് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.