രാജ്‌മോഹന്‍ ഉണ്ണിത്താന് മര്‍ദ്ദനമേറ്റു

Webdunia
തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:31 IST)
PRO
PRO
കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണിത്താനു നേരെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈയേറ്റശ്രമം നടന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് കൈയേറ്റശ്രമമുണ്ടായത്. തന്നെ ആക്രമച്ചത് ഇടതുമുന്നണി പ്രവര്‍ത്തകരാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

‘പത്തുമിനിറ്റു നേരം ആള്‍ക്കൂട്ടത്തിനു നടുവിലായിപ്പോയി. തുടര്‍ന്ന് കൈകൊണ്ടും കാലുകൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു‘വെന്ന് ഉണ്ണിത്താന്‍ പറഞ്ഞു . തുടര്‍ന്ന് റെയില്‍വേ പൊലീസെത്തി ഉണ്ണിത്താനെ സ്ഥലത്തുനിന്ന് മാറ്റിയത്.