രണ്ട് ദിവസത്തിനുള്ളില്‍ സ്രാവുകള്‍ ആരാണെന്ന് ഞാന്‍ വെളിപ്പെടുത്തും: പൾസർ സുനി

Webdunia
വ്യാഴം, 6 ജൂലൈ 2017 (09:01 IST)
കൊച്ചിയില്‍ നടിയെ ഉപദ്രവിച്ച കേസില്‍ സ്രാവുകള്‍ ആരാണെന്ന് രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി. സംഭവമായി ബന്ധപ്പെട്ട് ഇന്നലെ കാക്കനാട് മജിസ്ട്രേട്ട് കോടതില്‍ ഹാജരാക്കാന്‍ കൊണ്ട് പോകും വഴിയാണ് സുനി ഇത് പറഞ്ഞത്.
 
അതേസമയം നടിയുടെ കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്തിമശ്രമത്തിലേക്ക് നീങ്ങുകയാണ്. അതിനായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കാക്കനാട് ജില്ലാ ജയിലിലേക്ക് മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് ഇപ്പോള്‍ സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. 
 
കേസില്‍ അങ്ങനെ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഇത്തവണ ചോദ്യം ചെയ്യലിൽ അത് വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസിൽ അറസ്റ്റിലാവുമ്പോൾ സുനിലിനെ എട്ടു ദിവസം കസ്റ്റഡിയിൽ ലഭിച്ചിരുന്നു. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്ന് പൊലീസിന് ലഭിച്ചിരുന്നില്ല. ഇത് കൂടാതെ സുനിൽ ഇതിന് മുൻപ് മറ്റു ചില നടികളോടും സമാനമായ അതിക്രമം കാണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യൽ നടക്കും.
Next Article