യൂസഫലി ഹൈക്കോടതി വിധിയേയും ഭരണസംവിധാനത്തെയും വെല്ലുവിളിക്കുകയാണെന്ന് എം എം ലോറന്‍സ്

Webdunia
വ്യാഴം, 2 ജനുവരി 2014 (16:00 IST)
PRO
PRO
വ്യവസായി എം എ യൂസഫലി ഹൈക്കോടതി വിധിയേയും ഭരണ സംവിധാനത്തെയും വെല്ലുവിളിക്കുകയാണെന്ന് എം എം ലോറന്‍സ്. കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്‍എന്‍ജി ടെര്‍മിനലിന്റെയും ഹൈക്കോടതി വിധിയുടെയും ലംഘനമാണെന്നും ലോറന്‍സ് പറഞ്ഞു.

ചെലവന്നൂരില്‍ യൂസഫലി പണിയുന്ന ബഹുനില കെട്ടിടം നിയമങ്ങള്‍ കാറ്റില്‍പറത്തിയാണെന്നും ലോറന്‍സ് പറഞ്ഞു.