യുവാവിനെ തട്ടിക്കൊണ്ടുപോയി സ്ഥലം എഴുതി വാങ്ങിച്ചു

Webdunia
വ്യാഴം, 19 ജൂലൈ 2012 (17:44 IST)
PRO
PRO
തിരുവനന്തപുരത്ത്‌ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം അന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം എഴുതി വാങ്ങിച്ചു. ജൂലൈ പതിനേഴിനാണ് അജേഷ് എന്ന യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഇയാളുടെ അമ്മയുടെ പേരിലുള്ള 13 സെന്റ് സ്ഥലം മോചനദ്രവ്യമായി വാങ്ങിക്കുകയായിരുന്നു.

കവടിയാറിലെ ഫ്ലാറ്റിന്‌ സമീപത്തു നിന്നാണ്‌ അജേഷിനെ അക്രമിസംഘം കാര്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയത്‌. ഭൂമിയുടെ രജിസ്ട്രേഷന്‍ നടത്തിയതിന് ശേഷം വ്യാഴാഴ്ച അക്രമിസംഘം യുവാവിനെ മോചിപ്പിക്കുകയായിരുന്നു.

യുവാവിനെ മോചിപ്പിച്ചതിന് ശേഷമാണ് മ്യൂസിയം പൊലീസ്‌ വിവരം അറിയുന്നത്‌. പൊലീസ്‌ നടത്തിയ തെരച്ചിലില്‍ അക്രമിസംഘം സഞ്ചരിച്ചതെന്ന്‌ കരുതുന്ന വാഹനം പിടിച്ചെടുത്തിട്ടുണ്ട്‌.