ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിയില്‍ അയല്‍വാസിയുടെ വീട്ടിലെ സിറ്റൌട്ടില്‍ യുവതിയുടെ മൃതദേഹം കണ്ട സംഭവത്തില്‍ കാമുകന് പൊലീസ് അറസ്റ്റില്‍. സുനിതയുടെ കാമുകനായ വെട്ടുവേനി താമരശേരിയില്‍ കിഴക്കതില്‍ രാജേഷാണ്(28) അറസ്റ്റിലായത്
ഈ മാസം 19 ന് പുലര്‍ച്ചെ കാര്‍ത്തികപ്പള്ളി മുതലപ്പള്ളി തെക്കതില്‍ പ്രമോദിന്റെ ഭാര്യ സുനിത(28)യെ അയല്‍വാസിയായ കുഞ്ഞുമോന്റെ വീട്ടിലെ സിറ്റൌട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പ്രമോദുമായി വിവാഹബന്ധം വേര്‍പെടുത്തിയ സുനിത രാജേഷുമായി രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇരുവരും18 ന് രജിസ്റ്റര്‍ വിവാഹം കഴിക്കാനും 19 ന് വീട് മാറിത്താമസിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് സുനിത രാജേഷിനു 5000 രൂപ നല്‍കുകയും ചെയ്തു.
എന്നാല്‍ ഇടയ്ക്ക് ചില പ്രശ്നങ്ങള്‍ വന്നതോടെ രാജേഷിനു 18 ന് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. രാത്രിയോടെ മദ്യപിച്ച് സുനിതയുടെ വീട്ടിലെത്തിയ രാജേഷുമായി സുനിത വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വിവാഹം ചെയ്തില്ലെങ്കില്‍ സ്ത്രീപീഡനത്തിനു രാജേഷിനെതിരെ കേസുകൊടുക്കുമെന്നും സുനിത രാജേഷിനെ ഭീഷണിപ്പെടുത്തി.
വഴക്ക് മൂര്‍ച്ഛിച്ചതോടെ രാജേഷ് സുനിതയുടെ തല പിടിച്ച് ഭിത്തിയിലിടിച്ചു, ബോധം നഷ്ടപ്പെട്ട സുനിതയുടെ കഴുത്തില്‍ ചുരിദാര്‍ ഷാള്‍ സുനിതയുടെ കഴുത്തില്‍ കെട്ടി ഉത്തരം വഴി തൂക്കിയിട്ടു. സുനിത മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം അവിടത്തെന്നെ ഉറങ്ങിയ രാജേഷ് പുലര്‍ച്ചെ മൃതദേഹം കുഞ്ഞുമോന്റെ വീട്ടിന്റെ സിറ്റൌട്ടില്‍ കൊണ്ടിടുകയായിരുന്നു.
വഴക്കിനിടയില്‍ അലമാരിയിലുണ്ടായിരുന്ന സിന്ദൂരച്ചെപ്പ് മറിഞ്ഞ് സിന്ദൂരം രാജേഷിന്റെ കൈയിലും സുനിതയുടെ മൊബൈലിലും പറ്റിയിരുന്നു. ഈ മൊബൈല്‍ ഒരു പേപ്പറില്‍ പൊതിഞ്ഞ് ചെടിച്ചെട്ടിയുടെ അടിയില്‍ ഒളിപ്പിച്ചുവച്ചു. ഇത് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.