യുപിഎ വിപുലീകരണ കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് എ കെ ആന്‍റണി കത്തയച്ചു. സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകളെ കുറിച്ച് രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്നും ആന്‍റണി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബീഹാറില്‍ ബിഎസ്പി, തമിഴ്നാട്ടില്‍ ഡിഎംകെ എന്നിവരുമായുള്ള സഖ്യസാധ്യതകളെ കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക.