ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളത് 20 പൊന്നിന്‍കുടങ്ങളാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിച്ചാല്‍ തനിക്ക് സമയം ഉണ്ടെങ്കില്‍ പോവും. ഇടുക്കിയില്‍ ഇത്തവണത്തെ മത്സരം മലകയറുന്നത് പോലെ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ സിമന്റ്സ് കന്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ധര്‍ണ നടത്താന്‍ എത്തിയതായിരുന്നു ജോര്‍ജ്.
ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് ജനങ്ങള്‍ക്ക് നന്നായറിയാം. അവര്‍ അത് ചെയ്തോളുമെന്നും ജോര്‍ജ് പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളാ കോണ്‍ഗ്രസിന്റെ ആശങ്ക പൂര്‍ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി കുറ്റം പറയുന്നത് ശരിയല്ല. ഇന്നലെ വരെ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ഇനി അങ്ങനെയല്ല. സമയം ലഭിച്ചാല്‍ ഇടുക്കിയില്‍ പ്രചരണത്തിന് പോവും. തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെല്ലാം പ്രചരണത്തിന് പോകേണ്ടതുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമെ ലഭിച്ചു എന്നത് പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം അവഗണനയാണ്. എന്നാല്‍ അത് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തന്നെ ആ നഷ്ടം നികത്തും. കോട്ടയം സീറ്റില്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥി. വൈകിട്ട് പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോര്‍ജ് പറഞ്ഞു.