യുഡിഎഫില്‍ സംഘടനാപരമായ പ്രതിസന്ധിയുണ്ട്. മുന്നണിയില്‍ ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇടി മുഹമ്മദ് ബഷീര്‍ നിലപാട് വ്യക്തമാക്കിയത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം മുന്നണിയുടെ പ്രതിഛായയെ ബാധിച്ചു. മുന്നണിക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ല. എല്ലാ പ്രശ്‌നവും തീര്‍ക്കാന്‍ ഹൈക്കമാന്റ് ഇടപെടണം. മുന്നണിയിലെ പ്രശ്‌നം കേള്‍ക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ കോണ്‍ഗ്രസ് നടത്തുന്നില്ല.
ലീഗ് മുന്നണിയില്‍ തുടരണമോ എന്ന കാര്യം കോണ്‍്ഗ്രസിന് തീരുമാനിക്കാം. യുഡിഎഫിനെ പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശ്യമില്ല.മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ തീര്‍ക്കണം. കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ മുന്നണി ബന്ധത്തെ മോശമാക്കുന്നതില്‍ നിമിത്തമായിട്ടുണ്ടെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.