യുഡിഎഫ് സര്‍ക്കാര്‍ സ്വാഭാവികമായി നിലംപതിക്കും; അട്ടിമറിക്കേണ്ടെന്ന് സിപി‌എം

Webdunia
ബുധന്‍, 17 ജൂലൈ 2013 (14:24 IST)
PRO
PRO
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണ. സോളാര്‍ വിവാദത്തെ തുടര്‍ന്ന് കടുത്ത ഭിന്നതകളുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്വാഭാവികമായും നിലംപതിക്കുമെന്നും അപ്പോള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നുമാണ് യോഗത്തിലെ തീരുമാനം.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ ശക്തമാക്കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ പേരിലുള്ള ആശ്രയ ട്രസ്റ്റിന് ടീം സോളാറില്‍ നിന്ന് സംഭാവന ലഭിച്ചതടക്കമുള്ള വിഷയങ്ങള്‍ ഇതിന്റെ ഭാഗമായി ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരും.