യുഡിഎഫ്‌ സര്‍ക്കാര്‍ സ്വയം തകരുമെന്ന് പിണറായി

Webdunia
വെള്ളി, 22 ഫെബ്രുവരി 2013 (17:50 IST)
PRO
PRO
ഐഎഎസ്‌ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാന്യമായി ജോലി ചെയ്യാനാഗ്രഹിക്കുന്ന ഐഎഎസുകാര്‍ക്ക്‌ ശരിയാംവണ്ണം ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ്‌ സര്‍ക്കാര്‍ സ്വയം തകരും. കിട്ടിയതെല്ലാം അടിച്ചുമാറ്റാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയടക്കം ഒരു കൂട്ടം മന്ത്രിമാര്‍ വിജിലന്‍സ്‌ അന്വേഷണം നേരിടുന്നു. ഓരോരുത്തരെയായി കേസില്‍ നിന്ന്‌ ഒഴിവാക്കിക്കൊണ്ടിരിക്കുന്നെന്നും പിണറായി പറഞ്ഞു.

ഭക്‍ഷ്യമന്ത്രി രണ്ട്‌ വിജിലന്‍സ്‌ അന്വേഷണമാണ്‌ നേരിടുന്നത്‌. വകുപ്പ്‌ സെക്രട്ടറിമാര്‍ അറിയാതെതന്നെ ഉത്തരവ്‌ വരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഒന്നുമറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മകനെതിരെ അച്ഛനടക്കം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന അവസ്ഥയാണ്‌ യുഡിഎഫിലുള്ളത്‌. ജനങ്ങളുടെ ആഗ്രഹം നിലവിലുള്ള സര്‍ക്കാര്‍ താഴെയിറങ്ങണമെന്നാണെന്നും പിണറായി പറഞ്ഞു.