കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടി സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പേരില്‍ സമരം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന. പിണറായി വിജയനും എല്‍ ഡി എഫിന്‍റെ സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് ശിവസേന പ്രവര്‍ത്തകര്‍ റിസര്‍വ് ബാങ്ക് റീജനല്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി.
ശിവസേനയുടെ ഈ പരസ്യനിലപാട് സംസ്ഥാന ബി ജെ പിയെയും കേന്ദ്ര സര്‍ക്കാരിനെയും ബുദ്ധിമുട്ടിലാക്കുന്നതാണ്. നേരത്തേ, നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ ശിവസേന കേന്ദ്രനേതൃത്വവും പരസ്യമായി രംഗത്തെത്തിയിരുന്നു. മോദിയുടെ പുതിയ നടപടി ജനത്തെ ബുദ്ധ്മിട്ടിലാക്കുന്നതാണെന്നാണ് ശിവസേനയുടെ അഭിപ്രായം.