നടി മൈഥിലിയും പള്‍സര്‍ സുനിയുടെ കാമുകിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ്. ഇതേ തുടര്‍ന്നായിരുന്നു തമ്മനത്തെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന മൈഥിലിയെ ചോദ്യം ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. പള്‍സറിന്റെ കാമുകി ലക്ഷ്മി നായരുമായി മൈഥിലി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ ലക്ഷ്മി നായര്‍ തന്റെ പേഴ്‌സണല്‍ ആര്‍ട്ടിസ്റ്റാണ് എന്നും അവരുമായി തനിക്ക് അടുത്ത സൗഹൃദമാണ് ഉള്ളതെന്നും നിരന്തരമായി അവരുമായി ബന്ധപ്പെടാറുണ്ടെന്നും മൈഥിലി പോലീസിന് മൊഴി നല്‍കി. ലക്ഷ്മി നായരുമായി നിരന്തരം ബന്ധപ്പെട്ട ആറുപേരെ ഇതിനകം തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നടിയുടെ കേസുമായി ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.