മനുഷ്യനു മാത്രമല്ല സംസ്ഥാനത്ത് വളര്‍ത്ത് മൃഗങ്ങളിലും അര്‍ബുദം വ്യാപകമാകുമെന്ന് സൂചന. ഇതേ തുടര്‍ന്ന് മൃഗങ്ങള്‍ക്ക് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നു. മൃഗങ്ങളില്‍ കാണുന്ന ഈ രോഗബാധ വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്ന സംശയത്താലാണ് ഇത്തരത്തില്‍ ഒരു ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൃഗങ്ങള്‍ക്കായി തുറക്കുന്നത്. ഇതിലൂടെ മൃഗങ്ങള്‍ക്ക് മികച്ച ചികിത്സയും ലഭ്യമാകും.
മൃഗങ്ങളിലും ഈ രോഗം വര്‍ദ്ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് ഇത് നിരീക്ഷിച്ച് വരുകയാണ്. മനുഷ്യര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് നായ്ക്കളിലാണ് ഈ രോഗം കാണുന്നത്. അതും വളര്‍ത്ത് നായ്ക്കളിലാണ് ഈ രോഗം കൂടുതലായി കണ്ടെത്തിയത്.