കൊച്ചിയിലെ മൂലംമ്പിള്ളി ഇരു മുന്നണികള്‍ക്കും ബാലികേറാ മലയായിമാറിയിരിക്കുകയാണ്. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിലിന് വേണ്ടി കുടിയിറക്കപ്പെട്ടതോടെ മൂലംമ്പിള്ളി നിവാസികള്‍ക്ക് ഇരുമുന്നണികളോടും അകല്‍ച്ചയാണ് കാണിക്കുന്നത്. ഇതുകാരണം മൂലംമ്പിള്ളിക്കാരെ സമീപിക്കാന്‍ ഇരുമുന്നണിക്കും വൈമുഖ്യമാണ്.
2008 ല്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് മൂലംമ്പിള്ളിക്കാരെ ബലമായി കുടിയിറക്കിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവരെ തെരുവിലേക്ക് ഇറക്കിയത്. അടുപ്പില്‍ തളച്ചുകൊണ്ടിരുന്ന കഞ്ഞിക്കലവും, പഠിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പാഠപുസ്തകവും അന്നത്തെ കൊടിയേരിയുടെ പോലീസ് തകര്‍ത്തെറിഞ്ഞു. തുടര്‍ന്ന് കുടിയിറക്കപ്പെട്ടവര്‍ സമരം തുടര്‍ന്നു. ജ്ഞാനപിഠം ജേതാവ് മഹാശ്വേതദേവി തുടങ്ങിയവര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തി.
പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ മൂലമ്പിള്ളി പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും പൂര്‍ണ്ണമായി നടപ്പിലാക്കിയില്ല. കുടിയിറക്കപ്പെട്ടിട്ട് ആറ്‌വര്‍ഷം കഴിഞ്ഞെങ്കിലും കുടിയൊഴിഞ്ഞ 316 കുടുംബങ്ങളില്‍ 36 കുടുംബങ്ങള്‍ക്ക് മാത്രമേ വീടുപണിയാന്‍ കഴിഞ്ഞിട്ടുള്ളൂ. പദ്ധതി പ്രദേശത്ത് കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.