മുസ്ലീങ്ങള്‍ നബിദിനം ആഘോഷിക്കുന്നു

Webdunia
വ്യാഴം, 20 മാര്‍ച്ച് 2008 (11:40 IST)
ലോകമെങ്ങും മുസ്ലീങ്ങള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നു. കേരളത്തിലെ പള്ളികളിലും മദ്രസകളിലും രാവിലെ മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചു.

നബിദിനത്തിന് മുന്നോടിയായി കഴിഞ്ഞ പതിനൊന്ന് ദിവസമായി വിശ്വാ‍സികള്‍ മൌലൂദ് പാരായണവും മറ്റ് ചടങ്ങുകളും ആചരിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം തന്നെ നബിദിനാഘോഷയാത്രകള്‍ ആരംഭിച്ചു. കുട്ടികളും മുതിര്‍ന്നവരും ഘോഷയാത്രയില്‍ പങ്കെടുത്തു.

മദ്രസകളിലും പള്ളികളിലും അന്നദാനം, കലാ‍പരിപാടികളും നടക്കും. സംസ്ഥാനത്തെ പ്രബല മുസ്ലീം വിഭാഗമായ സുന്നികളാണ് നബിദിനം ആഘോഷിക്കുന്നത്. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആഘോഷപരിപാടികള്‍ തുടങ്ങി.