മുസ്ലിംലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും: കുഞ്ഞാലിക്കുട്ടി
ഞായര്‍, 12 ഫെബ്രുവരി 2012 (10:46 IST)
മുസ്ലിംലീഗ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് തലപൊക്കിയ തീവ്രവാദ പാര്‍ട്ടികള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.
യുഡിഎഫ് ഭരണത്തില്‍ മലപ്പുറം ജില്ലയ്ക്കു വികസന കുതിപ്പാണ് ഉണ്ടാകുന്നത്. എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ജില്ലയുടെ വികസനം മുരടിക്കുകയാണ് പതിവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് സമ്മേളനത്തിലെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.