ടിപി വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണത്തിനു തടസമില്ല.
കൂടുതല്‍ തെളിവുകള്‍ ലഭിക്കാതിരുന്നതിനാലാണ് അന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറാതിരുന്നത്. ടിപിയുടെ ഭാര്യ കെകെ രമയോട് സര്‍ക്കാരിനു സഹതാപമുണ്ട്. കേസില്‍ സാക്ഷിയായ പോലീസ് ട്രെയിനി കൂറുമാറിയ സംഭവം അന്വേഷിച്ചു വരികയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.