സദാചാരവാദികളുടെ മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ വൈറലായ ജലീഷ ഉസ്മാന്റെ കവിത ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകമായിരുന്നു ജലീഷയുടെ കവിത വൈറലായത്. സൈബര്‍ ആക്രമണത്തിന്റെ ഫലമായാണ് കവിത റിമൂവ് ചെയ്തിരിക്കുന്നത്. ‘എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്നും റിമൂവ് ചെയ്ത് തന്ന എല്ലാവര്‍ക്കും ഹൃദയംഗമായ നന്ദി’ എന്ന് കവിത പിന്‍വലിക്കപ്പെട്ട ശേഷം ജലീഷ ഫേസ്ബുക്കില്‍ കുറിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ജലീഷയുടെ കവിത. കാമവെറിയന്മാര്‍ പിച്ചി ചീന്തുന്ന ബാല്യ കൗമാര്യങ്ങളേയും സ്ത്രീ ജീവിതത്തെയും പച്ചയായി തുറന്നു കാട്ടുന്ന കവിതയ്ക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയ നല്‍കിയത്. മുലകളെ മുലയെന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.