മുരളിയെ തള്ളിക്കളയണമെന്ന അഭിപ്രായമില്ല: വയലാര്‍ രവി

Webdunia
വെള്ളി, 1 ജനുവരി 2010 (12:38 IST)
PRD
PRO
കെ മുരളീധരനെ കോണ്‍ഗ്രസില്‍ നിന്നു തള്ളിക്കളയണമെന്ന അഭിപ്രായമില്ലെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി.

തിരുവന്തപുരത്ത്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുരളിയെ കോണ്‍ഗ്രസില്‍ നിന്നു തള്ളിക്കളയണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചിന്തിച്ചിട്ടില്ല. മുരളീധരനെ കോണ്‍ഗ്രസിലേക്കു തിരിച്ചെടുക്കുന്ന സമയത്തെ കുറിച്ചാണു ചര്‍ച്ച നടക്കുന്നത്. മടങ്ങിവരണ്ട എന്ന് ആരും പറഞ്ഞിട്ടില്ല, എന്നാല്‍ എല്ലാക്കാര്യത്തിനും ഒരു സമയമുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.