മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് ബോംബു ഭീഷണി

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2013 (09:18 IST)
PRO
സെക്രട്ടേറിയറ്റ് ബോംബ് വച്ച് തകര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വധിക്കുമെന്നു ഇന്ത്യന്‍ മുജാഹീദിന്‍റെ പേരില്‍ ഭീഷണിക്കത്തെന്ന് റിപ്പോര്‍ട്ട്.

മേയ് ഒന്നിന് മുഖ്യമന്ത്രിയെ വധിക്കുമെന്നും സെക്രട്ടേറിയറ്റ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസിലാണു കത്ത് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് കത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയതിനെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശാനുസരണം സെക്രട്ടേറിയറ്റിനകത്തും പുറത്തും വിശദമായ പരിശോധന നടത്തി.

ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ വ്യാപക പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെ ത്താനായില്ല.

ഭീഷണിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ വരുത്തേണ്ട സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

സെക്രട്ടേറിയറ്റിലെത്തുന്ന പൊതുജനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടു ത്തും. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് മാത്രമെ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്നും നിര്‍ദേശിച്ചു. കൂടാതെ സുരക്ഷാ ജിവനക്കാരോടു ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.