മുഖ്യമന്ത്രിക്ക് അടിതെറ്റി; നെറ്റിക്ക് പരുക്ക്

Webdunia
വെള്ളി, 24 ജനുവരി 2014 (12:08 IST)
PRO
PRO
സുതാര്യ കേരളം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേബിള്‍ വയറില്‍ തട്ടിവീണ് നെറ്റിക്ക് പരുക്ക്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ സെക്രട്ടേറിയറ്റ് വളപ്പില്‍ നടന്ന ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം.

സുതാര്യ കേരളത്തിന്റെ നൂറാം എപ്പിസോഡ് പരിപാടിക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഒപ്പം മന്ത്രി കെ സി ജോസഫും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ ശേഷം ഇറങ്ങാനായി ചുവടുവെച്ചപ്പോള്‍ കേബിള്‍ കാലില്‍ കുരുങ്ങുകയായിരുന്നു. തെന്നിവീണ ഉമ്മന്‍ ചാണ്ടിയുടെ നെറ്റി പ്ലൈവുഡില്‍ തട്ടി മുറിയുകയായിരുന്നു.

ഉടന്‍ ഒപ്പമുണ്ടായിരുന്നവരും പോലീസും ചേര്‍ന്ന് മുഖ്യമന്ത്രിയെ താങ്ങിയെടുത്തു. ക്ലിഫ് ഹൗസിലെത്തിയ ഇദ്ദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.