മുഖ്യമന്ത്രിക്കു നേരെ അക്രമം: രണ്ട് എസ്എഫ്ഐ നേതാക്കള്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 21 നവം‌ബര്‍ 2013 (11:36 IST)
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കണ്ണൂരില്‍ കല്ലേറില്‍ പരുക്കേറ്റതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രശോഭിനെയും സെക്രട്ടറി സരിന്‍ ശശിയെയും അറസ്റ്റ് ചെയ്തു.

അക്രമവുമായി ബന്ധപ്പെട്ട് നേരത്തെ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് കല്ലേറില്‍ മുഖ്യമന്ത്രിയ്ക്ക് പരിക്കേറ്റിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചു നടത്തി,

പൊലീസ് അസോസിയേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നാതിനായിട്ടായിരുന്നു മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്.മുഖ്യമന്ത്രിയെ ഒന്നാം ഗേറ്റിലൂടെ മൈതാനത്തേയ്ക്ക് കൊണ്ടുവരാനായിരുന്നു പൊലീസിന്റെ ശ്രമം.

ഇതിനിടെയാണ് ആര്‍ടിഒ ഓഫീസിന് സമീപത്തു നിന്നും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. സിപിഎം പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെയുണ്ടായ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരുക്കേറ്റു.