കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന് ദിലീപ് ജയിലിലെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിക്കാറുണ്ട്. തന്റെ അമ്മയോടും കാവ്യയോടും മകളോടും ഏറെ നേരം സംസാരിക്കും. സഹോദരന് അനൂപ് നല്കിയ 500 രുപയാണ് ആശ്രയം.
തന്റെ പ്രശനങ്ങള്‍ മറന്ന് മകള്‍ക്ക് പരീക്ഷ അടുത്തതിനാല്‍ വേണ്ട മാനസിക പിന്തുണയും ദിലീപ് നല്‍കുന്നുണ്ട്. നന്നായി പഠിക്കണമെന്നും പരീക്ഷ നന്നായി എഴുതണമെന്നും മകള്‍ക്ക് ഉപദേശവും നല്‍കിയിട്ടുണ്ട്. കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന ഭീതി ദിലീപിനെ തളര്‍ത്തിയിരുന്നു. ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി തളര്‍ന്നു. കന്യസ്ത്രീകള്‍ ജയിലില്‍ നല്കിയ കൗണ്‍സിലിങ് ദിലീപിന് ശക്തി നല്കി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ദിലീപിന് സഹതടവുകാര്‍ ആശ്വാസം നല്‍കുന്നുണ്ട് എന്നും കേള്‍ക്കുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനുമാണ് ദിലീപിന്റെ സഹതടവുകാര്‍. കലാഭാവനില്‍ മിമിക്രി കളിച്ചു നടന്ന ഓര്‍മകളെ കുറിച്ചും കലാഭവന്‍ മണിയെ കുറിച്ചുമൊക്കെ ദിലീപ് സഹതടവുകാരോട് സംസാരിക്കാറുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.